മൂന്നു താലൂക്കുകളിലായി 24 ക്യാമ്പുകള്‍ തുടങ്ങി: ജില്ലാ കളക്ടര്‍
ജില്ലയില്‍ മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലായി 24 ക്യാമ്പുകള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ജില്ലയില്‍ മൂന്ന് നദികളിലെ പ്രധാന റിവര്‍ ഗേജുകളിലും മണിമല (കല്ലൂപ്പാറ), പമ്പ (മാലക്കര), അച്ചന്‍കോവില്‍ (തുമ്പമണ്‍) ജലനിരപ്പ് തുടര്‍ന്നും വര്‍ധിക്കാത്ത രീതിയില്‍, നിലവില്‍ സ്ഥായിയായി തുടരുന്നതായി കാണുന്നു. വിവിധയിടങ്ങളില്‍ 19 വീടുകള്‍ക്കു ഭാഗികമായി നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യുവാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തിവരുന്നു.
തിരുവല്ല, കല്ലൂപ്പാറ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുള്ള വീടുകളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിവരുന്നു. ജലാശയങ്ങളിലും, കടവുകളിലും മറ്റും യാതൊരു കാരണവശാലും ഇറങ്ങാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments