Post Category
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പുവിഷയത്തിനെതിരെയുള്ള മരുന്ന്
ജില്ലയിലെ ആറ് സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പ് വിഷത്തിനെതിരെയുള്ള ആന്റി സ്നേക്ക് വെനം എത്തിച്ചു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പുകടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ ആന്റി സ്നേക്ക് വെനം ലഭ്യമാക്കുന്നതിനാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി, തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആന്റിസ്നേക്ക് വെനം എത്തിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. (പിഎന്‍പി 2317/18)
date
- Log in to post comments