Skip to main content

ദുരിതാശ്വാസ ക്യാമ്പില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

 

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ക്യാമ്പില്‍ എത്തിയിട്ടുള്ളവരുടെ പേര്, വയസ്, ലിംഗം, മേല്‍വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഐഎഫ്എസ്‌സി കോഡ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ശേഖരിക്കണം. ക്യാമ്പില്‍ ഭക്ഷണ സാധനങ്ങള്‍, തുണി, മെഡിക്കല്‍ സൗകര്യം തുടങ്ങിയവ ലഭ്യമാക്കുക, ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി വില്ലേജ് ഓഫീസറുമായി ബന്ധപ്പെടുക, ക്യാമ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ദൈനംദിന റിപ്പോര്‍ട്ട് തയാറാക്കി തഹസീല്‍ദാര്‍ക്ക് കൈമാറുക, ക്യാമ്പിലെ ആളുകളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുകയും പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക എന്നിവയാണ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍.                   (പിഎന്‍പി 2322/18)

date