Post Category
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സി എസ് എസ് -എല്‍ എച്ച് ആന്റ് ഡി സി പി
പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ (സ്ഥിരനിയമനം അല്ല) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍,മല്ലപ്പള്ളി) ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത് .വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള വാക്ക് -ഇന്‍-ഇന്റര്‍വ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 11 ന് രാവിലെ 11 ന് നടത്തും. ഫോണ്‍: 04682322762.
യോഗ്യത : വെറ്ററിനറി സര്‍ജന്‍-ബിവിഎസ്സി ആന്റ് എ എച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
date
- Log in to post comments