വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലുളള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്കാരത്തിനുവേണ്ടി കേരള സംസ്ഥാന വനം വന്യജീവിവകുപ്പ് 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം അപേക്ഷകര്‍ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും, ഫോട്ടോയും അടങ്ങിയ അപേക്ഷ പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റില്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. ഒരിക്കല്‍ ധനസഹായം ലഭിച്ചവര്‍ അടുത്ത 5 വര്‍ഷത്തേക്ക് പുരസ്കാരത്തിന് വേണ്ടി അപേക്ഷിക്കുവാന്‍ പാടുളളതല്ല.നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 8547603707, 8547603708, 0468-2243452. വെബ്സൈറ്റ് https://forest.kerala.gov.in/
(പിഎന്‍പി 2531/23)
- Log in to post comments