പി എസ് സി മേഖല- ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം (ജൂലൈ 13)
സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് കൊല്ലം മേഖല, ജില്ലാ ഓഫീസുകളും ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രവും ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 13 വൈകിട്ട് 4.30ന് കന്റോന്‍മെന്റ് സൗത്തിലെ നാടാര്‍ സംഘം ഹാളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയാകും. പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്മാന് എം ആര് ബൈജു അധ്യക്ഷനാകും.
1972 ല്‍ ജില്ലാ പി എസ് സി ഓഫിസ് അനുവദിച്ചതുമുതല് വാടക കെ'ിടത്തിലാണ് പ്രവര്‍ത്തിക്കുത്. 1995 ലാണ് കൊല്ലം മേഖലാ ഓഫിസ് അനുവദിച്ചത്. 2018ലാണ് മുണ്ടയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ടി ടി ഐക്ക് സമീപം 36 സെന്റ് സ്ഥലം കെ'ിട നിര്‍മാണത്തിനായി വി'ുനല്കിയത്. ജില്ലാ -മേഖലാ ഓഫിസുകള്‍ക്ക് പുറമെ 600ലധികം പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുംവിധം ഒരു ഓലൈന്‍ പരീക്ഷാ കേന്ദ്രവും പുതിയ ആറുനില കെ'ിടത്തില് സജ്ജീകരിക്കാനാണ് ലക്ഷ്യം. 41140 ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സംവിധാനങ്ങളോടെ കെ'ിടം പണിയുത്. 12.35 കോടി രൂപയുടെ കരാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി നല്കി. ഇതോടൊപ്പം എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പുതിയ കെ'ിട നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള തുകയും വകയിരുത്തിയി'ുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഭരണാനുമതിക്കുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു
എന്‍ കെ പ്രേമചന്ദ്രന് എം പി, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, പബ്ലിക് സര്‍വീസ് കമ്മീഷന് സെക്രട്ടറി സാജു ജോര്‍ജ്, മേഖലാ ഓഫീസര്‍ ആര് ബാബുരാജ്, പി എസ് സി കമ്മീഷനംഗങ്ങളായ കെ പി സജിലാല്‍, എസ് ശ്രീകുമാര്‍, വി ആര് രമ്യ, പി ഡബ്ല്യു ഡി ചീഫ് എന്‍ജിനീയര്‍ എല്‍ ബീന തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments