Post Category
പുത്തൂര്‍ സോമരാജന് അവാര്‍ഡ് പെരിനാട് സി കെ പി വിലാസം ലൈബ്രറിക്ക്
ജില്ലയില്‍ ഓരോ വര്‍ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഗ്രന്ഥശാലകള്‍ക്ക് നല്കുന്ന പുത്തൂര്‍ സോമരാജന് അവാര്‍ഡ് ഈ വര്‍ഷം കൊല്ലം താലൂക്കിലെ പെരിനാട് സി കെ പി വിലാസം ലൈബ്രറിക്ക് നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന പുത്തൂര്‍ സോമരാജന്റെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും ആശ്രാമം സന്തോഷ് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പുത്തൂര്‍ സോമരാജന് അനുസ്മരണ ദിനമായ ജൂലൈ 31 ന് പെരിനാട് സി കെ പി വിലാസം ലൈബ്രറിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അറിയിച്ചു.
date
- Log in to post comments