Skip to main content

വനവത്കരണ പ്രവൃത്തികള്‍ക്ക്   കരാറുകാര്‍ രജിസ്റ്റര്‍ ചെയ്യണം     

വനംവകുപ്പിലെ ഫോറസ്ട്രി പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് എ/ബി/സി വിഭാഗങ്ങളില്‍പ്പെട്ട കരാറുകാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  രജിസ്‌ട്രേഷനുളള അപേക്ഷ നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. അപേക്ഷാ ഫോറങ്ങള്‍ കണ്ണോത്തുംചാലിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും.  500 രൂപയാണ് ഫീസ്.  വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.keralaforest.gov.in നിന്നും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 0497 2704808.
പി എന്‍ സി/4434/2017

date