Post Category
ഐ .ടി. ഐ അപേക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ,ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.പത്താംക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടോ ഏതെങ്കിലുംഗവ:ഐ.ടി.ഐ,അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം.ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ20.
ഫോണ്‍ : 0468-2259952, 8281217506,9995686848.
date
- Log in to post comments