ലോക ജന്തു ജന്യ രോഗദിനം ആചരിച്ചു
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലി മോഡല്‍ ന്യൂ എല്‍ പി സ്‌കൂളില്‍ ലോക ജന്തുജന്യ രോഗദിനം ആചരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ കൃഷി വിദ്യാലയ കേന്ദ്രം മേധാവി ഡോ.സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. ലോക ജന്തു ജന്യ രോഗദിനാചരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലോഗോ പ്രകാശനം കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ എന്‍. കെ. മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍. മോഹനന്‍ കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കൂട്ടത്തില്‍, കെവികെ യിലെ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഷാന ഹര്‍ഷന്‍, പ്രോഗ്രാം അസിസ്റ്റന്റ് എസ്.ഗ്രായത്രി ,ജിഎംഎന്‍ എല്‍പി ഹെഡ്മിസ്ട്രസ് എസ്.സുനന്ദ, സീനിയര്‍ അസിസ്റ്റന്റ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി 'ജന്തു ജന്യ രോഗങ്ങളും മനുഷ്യാരോഗ്യവും' എന്ന വിഷയത്തില്‍ കെ വി കെ യിലെ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സെന്‍സി മാത്യു സെമിനാര്‍ നയിച്ചു.
- Log in to post comments