ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ട തുക ചെലവഴിക്കാം: പദ്ധതി സമര്‍പ്പണത്തിന് പ്രത്യേക സൗകര്യം. -ജില്ലാ കലക്ടര്‍.
കാലവര്ഷക്കെടുതിയുമായീ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് അനുമതിയുണ്ടെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കാലവര്‍ഷ ക്കെടുതിയുമായി ബന്ധപ്പെട്ട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പദ്ധതി തയ്യാറാക്കി നല്‍കുന്നതിന് സുലേഖ സോഫ്റ്റവെയറില്‍ പ്രത്യേക ഓപ്ഷന് ലഭ്യമാക്കിയിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളില്‍ ഗുരുതരമായ സാക്രമിക രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ തടയുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുക വിനിയോഗിക്കാം. ദുരന്ത ബാധിതരുടെ പുനരിധിവാസം, കുടിവെള്ളം ലഭ്യമാക്കല്‍, തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെയും ഘടകങ്ങളുടെയും നിര്‍മ്മാണം, സംരക്ഷണം., എന്നിവക്ക് തനത് ഫണ്ടില്‍ നിന്ന് യഥേഷ്ടം പണം ചെലവഴിക്കുന്നതിനാണ് ഉത്തരവ്. ഇത്തരം പദ്ധതി നടത്തുമ്പോള്‍ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ സാങ്കേതികാനുമതി നല്കല് എന്നിവ തടസ്സമാകില്ല എന്ന് ചീഫ് എഞ്ചിനിയില് ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച തദ്ദേശ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
പദ്ധതികള്‍ തയ്യാറാക്കി കാത്തിരികേണ്ടതില്ല. നിര്‍വഹണ ഉദ്യോഗസ്ഥന്റെ സാക്ഷ്യ പത്രം മാത്രം മതിയാവും. ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അനുമതിയും ആവശ്യമില്ല. എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവ്യത്തികള്‍ക്ക് അവ തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും സോഫ്റ്റവെയറിലൂടെ അല്ലാതെ സങ്കേതിക അനുമതി വാങ്ങി നിര്‍വഹണ നടപടികള്‍ ആരംഭിക്കാവുന്നതാണ്. വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി അനുവദിക്കുന്ന സമയത്ത് മേഖലാ നിബന്ധനകള്‍ക്ക് അനുസ്യതമായി പദ്ധതികള്‍ വേണ്ട വിഹിതം കണ്ടെത്തി വാര്‍ഷിക പദ്ധതി പരിഷ്കരിച്ച് ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം.
ആശുപത്രികള്‍ കൈമാറി ലഭിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കാരുണ്യ, നീതി മെഡിക്കല്സ്റ്റാര്, ജന്‍ ഔഷധി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വാങ്ങാം. തങ്ങളുടെ പരിധിയിലെ കിണറുകളും മറ്റു ശുചീകരിക്കാന്‍ ഒറ്റതവണ തുക ഉപയോഗിക്കാവുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ ജനറേറ്റര്‍ വാടകക്ക് എടുക്കല്‍, അടിയന്തിര സ്വഭാവമുള്ള ഇത്തരം പ്രവ്യത്തികള്കള്ക്ക് ഭരണസമിതി വിളിച്ചു ചേര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടക്കാവുന്നതാണ്. എന്നാല്‍ ആദ്യം ചേരുന്ന ഭരണ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം അവതരിപ്പിക്കേണ്ടതാണ്. പ്രവര്‍ത്തനത്തിന് തനത് ഫണ്ട് ഉപയോഗിക്കേണ്ടതാണ് ഫണ്ട് ആവശ്യത്തിന് ലഭ്യമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് ഉപയോഗിക്കാവുന്നതാണ്.മരുന്ന് വാങ്ങല്‍ അറ്റകുറ്റപണി മുതലായ പ്രവര്‍ത്തികള്‍ക്ക് മെയിന്റന്‍സ് ഫണ്ടും ഉപയോഗിക്കാവുന്നതാണ്. വികസ മെയിനന്റസ് ഫണ്ട് ഉപയോഗിക്കുകുയാണങ്കില് വാര്‍ഷിക പദ്ധതി ഇപ്പോള്‍ തന്നെ ഭേദഗതി ചെയ്ത വിഹിതം കണ്ടെത്തേണ്ടതില്ല. തനത് ഫണ്ട് ലഭ്യമല്ലെങ്കില്‍ അത് സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതാണ്.
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, നോഡല്‍ ഓഫീസര്‍ പാട്ടീല്‍ അജിത് ഭഗവത് റാവു, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് എ.കെ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, സി. അബ്ദുല്‍ റഷീദ്, ജില്ലാ പ്ലാനില്‍ ഓഫീസര്‍ പി. പ്രദീപ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments