Post Category
വായനാവാരാചരണം :ആസ്വാദന കുറിപ്പ് വിജയികള്‍ക്ക് അവാര്‍ഡ് വിതരണം
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി , കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്ക്കൂള് - വിദ്യാരംഗം, വായനക്കൂട്ടം എന്നിവയുടെ നേതൃത്വത്തില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന പുസ്തക അസ്വാദനകുറിപ്പ് മല്‍സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജൂലൈ 19 ന് രാവിലെ 10.30 ന് കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് ഹൈസ്ക്കൂളില്‍ നടക്കുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. ശിശുക്ഷേമ സമിതി ജില്ലാ പ്രസിഡന്റും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
(പിഎന്‍പി 2579/23)
date
- Log in to post comments