Skip to main content

പിഎസ്സി ഒ.എം.ആര്‍ പരീക്ഷ ജൂലൈ 19 ന്

2023 ജൂണ്‍ 29 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നം.582/22), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം.680/22) എന്നീ തസ്തികകളുടെ ഒ.എം.ആര്‍. പരീക്ഷ ജൂലൈ 19 ലേക്ക് മാറ്റി. അന്ന്  നടക്കുന്ന ഈ പരീക്ഷകളുടെ പരീക്ഷ കേന്ദ്രം,  പരീക്ഷ സമയം എന്നിവയില്‍ മാറ്റമില്ല. 29-6-23 തിയതിയിലെ പരീക്ഷയ്ക്ക് ലഭ്യമാക്കിയിരുന്ന അഡ്മിഷന്‍ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതണം. ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ് / പ്രൊഫൈല്‍ മെസേജ് എന്നിവ ആസ്ഥാന ഓഫീസില്‍ നിന്നും നല്‍കും. ഫോണ്‍: 0468 2222665.

date