Skip to main content

ജില്ലയില്‍ 12 കോടി രൂപയുടെ കൃഷിനാശം

ജില്ലയില്‍ 11614 ലക്ഷം  രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.   26442 കര്‍ഷകരാണ് കൃഷിനാശം മൂലം ദുരിതമനുഭവിക്കുന്നത്. 26659 തെങ്ങുകളാണ് ജില്ലയില്‍ നശിച്ചത്. 14201 കായ്ക്കാത്ത തെങ്ങുകളും നശിച്ചിട്ടുണ്ട്. 3363199 കുലച്ച വാഴകളും  1351649 കുലയ്ക്കാത്ത വാഴകളും നശിച്ചിട്ടുണ്ട്. 108290 കവുങ്ങുകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. 50596 കായ്ക്കാത്ത കവുങ്ങും നശിച്ചിട്ടുണ്ട്. 614.716 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 250.4 ഹെക്ടര്‍ ഞാറ്റടി നശിച്ചുപോയി. 55620 റബ്ബര്‍ മരങ്ങള്‍ നശിച്ചു. ടാപ്പ് ചെയ്യാത്ത 16087 റബ്ബര്‍മരങ്ങളും നശിച്ചു. 27564 കുരുമുളകും 6493 ജാതി മരങ്ങളും നശിച്ചുപോയി. 841.38 ഹെക്ടര്‍ കപ്പയും  671.28 ഹെക്ടര്‍ പച്ചക്കറിയും നഷ്ടമായി. 172.212 ഹെക്ടര്‍ കിഴങ്ങ് വര്‍ഗങ്ങള്‍  നശിച്ചു.  കര്‍ഷകര്‍ നാശനഷ്ടത്തിന്റെ വിശദാംശങ്ങള്‍ കാണിച്ച് കൃഷിഭവനില്‍ അപേക്ഷ നല്‍കണം. സ്ഥലം പരിശോധിച്ച് കൃഷിനാശം വിലയിരുത്തിയ ശേഷം നഷ്ടപരിഹാരം നല്‍കും.
നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ കൃഷി വകുപ്പ് നടപടി തുടങ്ങി. ജൂണ്‍ മാസത്തില്‍ കാലവര്‍ഷാരംഭം മുതലുള്ള കൃഷിനാശം കണക്കാക്കിയാണ്  നഷ്ടപരിഹാരം അനുവദിക്കുക.  നെല്ലിന് ഹെക്ടറിന് 13500 രൂപയും തെങ്ങൊന്നിന്  700 രൂപയുമാണ് നിലവിലുള്ള നഷ്ടപരിഹാര തുക.  വാഴ കുലച്ചതിന് നൂറുരൂപയും കുലയ്ക്കാത്തതിന്  75 രൂപയുമാണ് ലഭിക്കുക.  
റബര്‍ ടാപ്പിങ് ഉള്ളതിന് 300 രൂപയും ടാപ്പിങ് ഇല്ലാത്തതിന് 200 രൂപയും ലഭിക്കും. കവുങ്ങൊന്നിന് 150 രൂപയും കൊക്കോ 100 രൂപയുമാണ് കണക്കാക്കുക. നേരത്തേ അനുവദിച്ചതില്‍ അഞ്ച്  കോടി രൂപ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കര്‍ഷകര്‍ നല്‍കിയ അപേക്ഷയനുസരിച്ച് ഇപ്പോള്‍ ഇത് വിതരണം ചെയ്ത് വരികയാണ്. അത് കര്‍ഷകര്‍ക്ക് താല്ക്കാലികാശ്വാസമാകും.

 

date