മഴക്കെടുതി - സഹായ ഹസ്തവുമായി വയര്‍മാന്‍മാരും
മഴക്കെടുതിയുമായി ബന്ധപ്പെട്ടു പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി വയര്‍മാന്‍മാരും. ഇലക്ട്രിക്കല്‍ വയര്‍മാന്‍, സൂപ്പര്‍ വൈസര്‍ & കോണ്‍ട്രാക്ടേഴ്‌സ് ഏകോപനസമിതി യാണ് ജില്ലാ കലക്ടര്‍ അമിത് മീണയെ നേരില്‍ കണ്ട് സൗജന്യ സേവനം വാഗ്ദാനം ചെയ്തത്.
ജില്ലയില്‍ എവിടെയെങ്കിലും വീട്ടിലേക്ക് വെള്ളം കയറി വയറിംഗ് സംബന്ധമായ കേടുപാടുകള്‍ സംഭവിച്ചിട്ടിട്ടുണ്ടെങ്കില്‍ സംഘടനയിലെ അംഗങ്ങളായ ലൈസന്‍സുള്ള വയറിങ് തൊഴിലാളികള്‍ തികച്ചും സൗജന്യമായി ജോലി ചെയ്ത് പ്രവര്‍ത്തനയോഗ്യമാക്കും. അഞ്ഞൂറോളം വീടുകളില്‍ ഇതിനകം സേവനം നല്‍കി കഴിഞ്ഞു. അടുത്ത ദിവസങ്ങളിലും തുടരും. സേവനം ആവശ്യമുള്ള ആര്‍ക്കും 9745141789, 9946197070, 8547159767, 9947202007, 9526353333, 9447412132, 9446880134, 9447257580,9447216356, 9496844095, 9747522800, 9846379218 നമ്പറുകളില്‍ ബന്ധപ്പെടാം.
വൈദ്യുതി ഉപയോഗത്തെയും സുരക്ഷയെയും കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവര്‍ നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കരുമ്പില്‍, ജനറല്‍സെക്രട്ടറി കെ.പി. വിശ്വനാഥന്‍ തിരൂര്‍, സംസ്ഥാന സെക്രട്ടറി അഷ്‌റഫ് ചുങ്കത്തറ, വൈസ്
പ്രസിഡന്റ് കെ.ടി. ജാഫര്‍ ചേളാരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബാബു പൂക്കോട്ടുംപാടം, അഷ്‌റഫ് പുത്തനത്താണി, ജോയിന്റ് സെക്രട്ടറിമാരായ അബ്ദുല്‍ ഗഫൂര്‍
കെ.പി. സുധീഷ് മലപ്പുറം എന്നിവരുടെ നേതൃത്വതത്തിലാണ് കലക്ടറെ കണ്ട് വാഗ്ദാന സമ്മത പത്രം കൈമാറിയത്.
- Log in to post comments