Skip to main content

ദുരിത ബാധിതര്‍ക്കായി താനൂരില്‍ നിന്ന് ശുദ്ധീകരിച്ച കുടിവെള്ളം

 

പ്രളയബാധിതര്‍ക്ക് താനൂരില്‍ നിന്ന് കുടിക്കുവാനുള്ള ശുദ്ധീകരിച്ച കുടിവെള്ളമെത്തുന്നു. കഴിഞ്ഞ ആഴ്ച മന്ത്രി കെ.ടി ജലീല്‍  ഉദ്ഘാടനം ചെയ്യാനിരുന്ന ആര്‍.ഒ വാട്ടര്‍ പ്ലാന്റുകളില്‍ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. മണ്ഡലത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് വിവിധ പഞ്ചായത്തുകളിലായി അഞ്ചോളം പ്ലാന്റുകളാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.     
വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കളാണ് കുടിവെള്ളം തെക്കന്‍ ജില്ലകളില്‍ എത്തിക്കുന്നത്. കാനുകളിലാണ് കുടിവെള്ളം ശേഖരിച്ച് എത്തിക്കുന്നത്. ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി അബ്ദു റസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സമീര്‍ തുറുവായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടനം  നടന്നില്ലെങ്കിലും പ്രളയബാധിതര്‍ക്ക് കുടിവെള്ളമെത്തിക്കുക എന്ന ദൗത്യമാണ് നിറവേറ്റുന്നതെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു.

 

date