Skip to main content

തൊഴിലവസരം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ്30 രാവിലെ 10 ന് വിവിധ സര്‍ക്കാറിതര സ്ഥാപനങ്ങളിലേക്കുള്ള കൂടിക്കാഴ്ചയും വിശദീകരണവും നടത്തുന്നു.
കേന്ദ്രഗവണ്‍മെന്റിന്റെ ജന്‍ശിക്ഷസന്‍സ്ഥാന്‍ പദ്ധതിയുടെ വിവിധ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്കും തുടര്‍ന്നുള്ള നിയമനത്തിനും പരിഗണിക്കുന്നതിനുള്ള കൂടിക്കാഴ്ചയും രജിസ്‌ട്രേഷനും നടത്തും. പ്ലസ്ടു, ഡിഗ്രി, ഡിപ്ലൊമ (ഓട്ടോമൊബൈല്‍, മെക്കാനിക്ക്) യോഗ്യതയുള്ളവര്‍ക്ക് രജിസ്‌ട്രേഷനിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. ഫോണ്‍ : 04832 734 737.

 

date