Post Category
കള്ള്ഷാപ്പ് : സാമ്പത്തിക സഹായം അനുവദിച്ചു.
അടഞ്ഞുകിടക്കുന്ന കളള്ഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഓണത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. ചെത്തു തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും വില്പന തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും ഓഗസ്റ്റ് 23ന സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ വിതരണം ചെയ്യും. ധനസഹായം കൈപ്പറ്റാന്‍ വരുന്ന തൊഴിലാളികള്‍ അപേക്ഷ യോടൊപ്പം ടോഡി വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പക്ടര്‍ നല്‍കിയിട്ടുള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഹാജരാക്കണം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെടാം.
date
- Log in to post comments