Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ കോഴ്‌സിലേക്ക് സ്‌കോളർഷിപ്പ് പ്രകാരം പ്ലസ് ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അമ്പത് ശതമാനം മാർക്കോട് കൂടി പാസായ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 8301030362, 9995004269 

വാക്-ഇൻ-ഇന്റർവ്യൂ

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ കെമിസ്ട്രി വിഷയത്തിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവരും, അധ്യാപന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 21ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നതാണ്. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പിയും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ  മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  : 0497  2835390  

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്കോളർഷിപ്പിന് കുട്ടികളിൽ  നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ അതി ദരിദ്ര വിഭാഗം പട്ടികയിൽ പെട്ടവർക്കും ഗോത്ര/ആദിവാസി  വിഭാഗത്തിൽ ഉള്ളവർക്കുമാണ് ശിശുക്ഷേമം സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. 2023 ൽ എസ്എസ്എൽസി പാസായി ഉപരിപഠനത്തിന് ചേർന്ന മേൽ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. അതി ദരിദ്രവിഭാഗത്തിൽപ്പെട്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. ആദിവാസി ഗോത്രമേഖലയിൽ താമസിക്കുന്നവർ ജില്ലാ ട്രൈബൽ ഓഫീസറുടെ സാക്ഷ്യപത്രവും എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷകൾ സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി, ശിശുവികാസ് ഭവൻ, മുണ്ടിക്കൽ താഴം, നടപ്പാലം, മായനാട്. പി.ഒ. കോഴിക്കോട് 673008 എന്ന മേൽവിലാസത്തിലോ, dccwkkd@gmail.com എന്ന ഇ-മെയിൽ വഴിയോ ജൂലൈ 30ന് മുമ്പ് ലഭിക്കണം.

date