Skip to main content

അറിയിപ്പുകൾ

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 ന് രാവിലെ 10 മണി മുതൽ 5 മണി വരെ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.  

ദര്‍ഘാസുകൾ ക്ഷണിച്ചു 

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിലെ 2023 ആഗസ്റ്റ്‌ 1 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവിലെ അഴുക്ക്‌ തുണികള്‍ അലക്കി ഉണക്കി ഇസ്തിരിയിട്ട്‌ തരുന്നതിന്‌ തയ്യാറുളളവരില്‍ നിന്നും ദര്‍ഘാസുകൾ ക്ഷണിച്ചു. അലക്കുവാനുളള തുണികള്‍ ആശുപത്രിയിൽ നിന്നും ശേഖരിച്ച്‌ ഏഴ് ദിവസത്തിനകം വൃത്തിയായി ഇസ്തിരിയിട്ട്‌ ആശുപത്രിയില്‍ തിരിച്ചേൽപ്പിക്കണം. അടങ്കൽ തുക :400000/ ദര്‍ഘാസ്‌ ഫോറങ്ങള്‍ ജൂലൈ 27ന്‌ വൈകീട്ട്‌ നാല് മണി വരെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജൂലൈ 29ന്‌ ഒരു മണിക്ക്‌ മുന്‍പായി സൂപ്രണ്ട്‌, താലൂക്കാസ്ഥാനാശുപത്രി, കൊയിലാണ്ടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്‌. കവറിനു പുറത്ത്‌ “തുണി അലക്കുവാനുള്ള ദർഘാസ് " എന്ന് എഴുതിയിരിക്കണം. ജൂലൈ 29ന്‌ മൂന്ന് മണിക്ക്‌ ദർഘാസുകൾ സമര്‍പ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ തുറന്ന്‌ പരിശോധിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0496 2620241 

ലേലം ചെയ്യുന്നു 

ഗ്രാറ്റുവിറ്റി കുടിശ്ശികയിനത്തിലുളള 75,431രൂപയും 31/03/2020 മുതല്‍ 10 ശതമാനം പലിശ, അഞ്ച് ശതമാനം കളക്ഷന്‍ ചാര്‍ജ്ജ്‌, നോട്ടീസ്‌ ചാര്‍ജ്ജ്‌ എന്നിവ ഈടാക്കുന്നതിനായി ബാലുശ്ശേരിയിലെ സ്ഥാപനത്തിൽ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ ബാലുശ്ശേരി വില്ലേജിൽ കണ്ണങ്കോട് ദേശത്ത് റിസ നമ്പര്‍ 34/5 ബി (Relis 34/49) യില്‍പ്പെട്ട 02.02 ആര്‍ (അഞ്ച് സെൻറ്) സ്ഥലവും കുഴിക്കൂറുകളും ജൂലൈ 27നു ഉച്ചയ്ക്ക്‌ 12 മണിക്ക്‌ പരസ്യമായി ലേലം ചെയ്യുമെന്ന് വടകര തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  : 0496 2526289

date