Skip to main content

അറിയിപ്പുകൾ

 ഗൃഹോപകരണ റിപ്പയറിങ്ങ് പരിശീലനം 

ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഗൃഹോപകരണ റിപ്പയറിങ്ങ് പരിശീലന ക്ലാസ്സ് ജൂലൈ 20ന് ആരംഭിക്കും. മിക്സി, ഇസ്തിരിപ്പെട്ടി, ഹീറ്റർ, ഇലക്ട്രിക് കെറ്റിൽ, ഫാൻ, ഇൻഡക്ഷൻ കുക്കർ, എമർജൻസി ലാമ്പ് എന്നിവയിലാണ് പരിശീലനം നൽകുക. ഒരു മാസമാണ് പരിശീലനകാലം. താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370026, 8891370026

 

സൗരോർജ്ജ സാങ്കേതികവിദ്യ: പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

സി ഡിറ്റിന്റെ  നേതൃത്വത്തിൽ സൗരോർജ്ജ സാങ്കേതിക വിദ്യയിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തിയ്യതികളിൽ തിരുവനന്തപുരത്തു നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി ഡിറ്റ് വെബ്‌സൈറ്റിൽ (www.cdit.org ) ലഭ്യമാണ്. ഫോൺ: 9895788233

താല്‍ക്കാലിക ഒഴിവ്‌

ഫുഡ്‌ ക്രാഫ്റ്റ്‌ ഇൻസ്റ്റിട്യൂട്ടിൽ 2023 - 24 അധ്യയന വര്‍ഷം മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്ടേറ്റര്‍ നിയമനം നടത്തുന്നു. മൂന്ന് 
വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ബിരുദം /ഡിപ്ലോമയും രണ്ട് വര്‍ഷം അനുബന്ധ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ജൂലൈ 24ന് രാവിലെ 10  മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍സ്റ്റിറ്യൂട്ടിൽ നേരിട്ട്‌ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2372131, 9745531608

date