Skip to main content

പച്ചക്കറി തൈകൾ വിതരണം ചെയ്തു  

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.

പാവൽ, പയർ, വെണ്ട, വഴുതന എന്നീയിനം പച്ചക്കറി തൈകളും ചീര, വെണ്ട, ചുരങ്ങ, ഇളവൻ, പയർ എന്നീ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, വാർഡ് മെമ്പർ ജറീന റോയ്, കാർഷിക വികസന സമിതി അംഗങ്ങളായ ഷൈജു കോയിനിലം, പയസ് ജോസഫ് തീയാട്ടുപറമ്പിൽ കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date