Skip to main content

270 കിലോ നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പിടികൂടി

ചിതറ ഗ്രാമപഞ്ചായത്തില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയില്‍ ചിതറ പോലീസ് സ്റ്റേഷനു സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നിരോധിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ ഇല ക്യാരിബാഗ് ഉള്‍പ്പെടെ 270 കിലോ വരുന്ന ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. തദ്ദേശസ്വയംഭരണ വകുപ്പ്് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തിലെ സൂപ്രണ്ട് എസ് പ്രവീണ്‍, ജില്ലാ ശുചിത്വമിഷന്‍ അസി.കോഡിനേറ്റര്‍ ആര്‍ വിനോദ്, ശാസ്താംകോട്ട ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിനു ഫ്രാന്‍സിസ് തുടങ്ങയവരാണ് പരിശോധിച്ചത്.

date