Skip to main content

വയോജന സംഗമം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017 -18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വയോ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള വയോജന സംഗമം ഇന്ന് (നവംബര്‍ 24) പനവൂരില്‍ നടക്കും.  സംസ്ഥാന ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  
    ഡി.കെ. മുരളി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്യും.  വിവിധ ജനപ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും.  
    വയോജനങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍, കുട്ടിഗാനമേള തുടങ്ങിയവയും സംഗമത്തോടനുബന്ധിച്ച് നടക്കും.
(പി.ആര്‍.പി 1922/2017)
 

date