Skip to main content

കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം

വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ അതിന് തത്തുല്യമായ വിമന്‍ സ്റ്റഡീസ് സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദ യോഗ്യതയുളള വനിതകള്‍ക്ക് വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് മൂന്നിന്  രാവിലെ 10.30 ന്  നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0468 2350220

date