Skip to main content

അപേക്ഷ ക്ഷണിച്ചു

ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.  www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുകയോ ഏതെങ്കിലും ഗവ: ഐ.ടി.ഐ  , അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി  വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 26.  ഫോണ്‍- 0468-2259952,8281217506,9995686848.  

date