Post Category
കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട്
ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും സ്വീകരിക്കുന്ന സംഭരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളില്‍ 50 പേരെയും അടൂര്‍ മാര്‍ത്തോമ്മ കണ്‍വന്‍ഷന്‍ സെന്ററില്‍ 40 പേരേയും കിളിവയല്‍ സെന്റ് സിറിലിലേക്ക് 40 പേരേയും തിരുവല്ല എംജിഎം സ്‌കൂളിലേക്ക് 15 പേരേയും കോഴഞ്ചേരി സെന്റ് തോമസിലേക്ക് 15 പേരേയും ആവശ്യമുണ്ട്. സന്നദ്ധരായവര്‍ (ഇന്ന്)22ന് രാവിലെ ഒന്‍പതിന് എത്തണം. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഹബിലേക്ക് 60 പ്രഭാതഭക്ഷണം, 100 ഉച്ചഭക്ഷണം, 50 അത്താഴം എന്നിവ ആവശ്യമുണ്ട്. അടൂര്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് 30 പ്രഭാതഭക്ഷണം, 250 ഉച്ചഭക്ഷണം, 60 അത്താഴം എന്നിവ ആവശ്യമുണ്ട്.
date
- Log in to post comments