അതിക്രമം തടയല്‍ നിയമം: ജില്ലയില്‍ നടപടികള്‍ മികച്ചനിലയില്‍ നടപ്പാക്കുന്നു-ജില്ലാ കളക്ടര്‍
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമുള്ള കേസുകളില്‍ നിയമാനുസൃതമായ നടപടികള്‍ മികച്ച നിലയില്‍ നടപ്പാക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അതിക്രമം തടയല്‍ നിയമം സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
അതിക്രമം തടയല്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാതി, പൊസഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പോലീസിന് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഈ നിയമവുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ 25 കേസുകളും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ രണ്ടു കേസുകളും ഉള്‍പ്പെടെ നിലവിലുള്ള 27 കേസുകളുടെ സ്ഥിതി യോഗം വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ ടി. ഹരികൃഷ്ണന്‍, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. ദിലീപ്, വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments