Post Category
സ്‌കൂള്‍ ശുചീകരണ യജ്ഞം
പ്രളയക്കെടുതി ബാധിച്ച സ്‌കൂളുകള്‍ ഓണ അവധി കഴിഞ്ഞ് തുറക്കുന്നതിന് മുമ്പ് ശുചീകരിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ സാക്ഷരതാ മിഷന്‍ പങ്കാളികളാകും. തുല്യതാ കോഴ്‌സുകള്‍ നടക്കുന്ന കെടുതിയില്‍പ്പെട്ട സ്‌കൂളുകള്‍ പ്രേരക്മാര്‍, പഠിതാക്കള്‍, തുല്യതാ അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിക്കും. കോഴഞ്ചേരി ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ ഇന്ന് നടക്കുന്ന ശുചീകരണ യജ്ഞത്തിന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല നേതൃത്വം നല്‍കും. (പിഎന്‍പി 2343/18)
date
- Log in to post comments