Skip to main content

ദുരന്തം നേരിട്ട കുട്ടികള്‍ക്ക് കൗണ്‍സിലിങ് :  മനുഷ്യത്വ മുഖവുമായി ജില്ലാ ഭരണകൂടം

 

പ്രളയ ദുരന്തം നേരിട്ട കുട്ടികളില്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളര്‍ത്താന്‍ കൗണ്‍സിലിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് ക്യാമ്പുകളില്‍ പരിചയ സമ്പന്നരായ കൗണ്‍സിലര്‍മാരെ നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ പി ബി നൂഹ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്കും പ്രത്യേക പദ്ധതികള്‍ ആവിഷകരിക്കും. കൂടാതെ വീടുകളിലേക്ക് തിരികെ പോകുന്നവരെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്ററെയും ചുമതലയേല്‍പ്പിച്ചു. ജില്ലയിലെ ഗതാഗത സംബന്ധമായ പരാതികള്‍ തീര്‍പ്പാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിക്കുന്നതിനുമായി ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസറെയും റീജണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസറെയും ചുമതലപ്പെടുത്തി. ക്യാമ്പുകളുടെ മേല്‍നോട്ടം ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം ഉള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പന്ത്രണ്ടോളം ടീമുകളയെും സജ്ജരാക്കി. 

             (പിഎന്‍പി 2344/18)

date