Skip to main content

കോഴഞ്ചേരിയില്‍ 150 പോലീസുകാരുടെ ഊര്‍ജിത ശുചീകരണം

 

പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനായി പോലീസ് സേനയുടെ ഊര്‍ജിത  ശുചീകരണം കോഴഞ്ചേരിയില്‍ നടന്നു. കോഴഞ്ചേരി ചെട്ടിമുക്ക്, പൂവത്തൂര്‍ ഭാഗങ്ങളി ലാണ് 150ഓളം പോലീസുകാര്‍ ശുചീകരണത്തില്‍ ഏര്‍പ്പെട്ടത്. എസ്എപിയില്‍ നിന്നുള്ള 100ഓളം പോലീസുകാരും ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള 50ഓളം പോലീസുകാരുമാണ് ശുചീകരണത്തില്‍ പങ്കെടുത്തത്. ഇതിന് പുറമേ ജില്ലയിലെ പത്തനംതിട്ട, അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലായി 480ഓളം പോലീസ് സേനാംഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണം നടത്തി. രക്ഷാപ്രവ ര്‍ത്തനം പൂര്‍ത്തിയായ സ്ഥിതിക്ക് പോലീസ് സേനാംഗങ്ങള്‍ ശുചീകരണത്തി ല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ്. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കോഴഞ്ചേരിയില്‍ ശുചീകരണ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

                 (പിഎന്‍പി 2347/18)

date