Skip to main content

ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഓമല്ലൂര്‍ പന്ന്യാലി സ്‌കൂളിലെ കുട്ടികള്‍

 

പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഓണാഘോഷം മാറ്റിവച്ചും തങ്ങളുടെ കൈയിലുള്ള ചെറിയ തുകകള്‍ നല്‍കിയും സമാഹരിച്ച 12500 രൂപയുടെ                     ചെക്കുമായി പന്ന്യാലി സ്‌കൂളിലെ ആറ് കുട്ടികള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിനെ കാണാന്‍ എത്തി.  കീര്‍ത്തന അജയന്‍, ഋഷികേശ്, പാര്‍ഥിവ്, ആന്‍മേരി, ശ്രീഹരി, അഭിഷേക് എന്നീ കുട്ടികളാണ് തുകയുമായി കളക്ടറേറ്റിലെത്തിയത്. ദുരിതം അനുഭവിക്കുന്ന കൂട്ടുകാരെ സഹായിക്കുന്നതിന് തുക വിനിയോഗിക്കണമെന്ന് ഇവര്‍ കളക്ടറോട് പറഞ്ഞു. പ്രൈമറി സ്‌കൂളിലെ കൊച്ചുകുട്ടികളുടെ ഈ പ്രവര്‍ത്തി ഏവര്‍ക്കും അനുകരണീയമായ മാതൃകയാ   ണെന്ന്  ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാവരും നന്നായി പഠിക്കണമെന്നും കളക്ടര്‍ കുട്ടികളെ ഉപദേശിച്ചു. അധ്യാപകരായ ഡെയ്‌സി റ്റി.കോശി, പിറ്റിഎ പ്രസിഡന്റ് അജികുമാര്‍, വികസന സമിതി ചെയര്‍മാന്‍ കെ.റ്റി.ജോര്‍ജ് എന്നിവരും വിദ്യാര്‍ഥികളോടൊപ്പമുണ്ടായിരുന്നു.                                    (പിഎന്‍പി 2348/18

date