Skip to main content

ജില്ലയില്‍ 115519 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

 

പ്രളയക്കെടുതിയില്‍ ജില്ലയില്‍ 115519 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 503 ക്യാമ്പുകളിലായി 35674 കുടുംബങ്ങളിലുള്ളവരാണ് കഴിയുന്നത്. തിരുവ ല്ല താലൂക്കില്‍  325 ക്യാമ്പുകളിലായി 24135 കുടുംബങ്ങളിലെ 76632 പേരും കോഴഞ്ചേരി താലൂക്കില്‍ 101 ക്യാമ്പുകളിലായി 3867 കുടുംബങ്ങളിലെ 15879 പേരും അടൂര്‍ താലൂക്കില്‍ 24 ക്യാമ്പുകളിലായി 5620 കുടുംബങ്ങളിലെ 16041 പേരും റാന്നി താലൂക്കില്‍ 44 ക്യാമ്പുകളിലായി 1463 കുടുംബങ്ങളിലെ 5020 പേരും കോന്നി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 353 കുടുംബങ്ങളിലെ 1210 പേരും മല്ലപ്പള്ളി താലൂക്കില്‍ 13 ക്യാമ്പുകളിലായി 236 കുടുംബങ്ങളിലെ 737 പേരും കഴിയുന്നു.

                 (പിഎന്‍പി 2349/18)

date