പ്രളയ ബാധിത മേഖലയിലെ കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പരിപാടി
പ്രളയം ദുരന്തം വിതച്ച പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാന്ത്വന സ്പര്‍ശമേകി അവരുടെ ശാരീരിക-മാനസിക-സാമൂഹ്യ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പിന്തുണയോടുകൂടിയാണ് പരിപാടി. കളക് ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്പശാലയില്‍ ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഐ.സി.ഡി.എസ്, ആരോഗ്യം, പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനം നടത്തുന്നത്. ഡി.സി.പി.ഒമാര്‍, ഐ.സി.ഡി.എസ് ഓഫീസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിന് വനിത -ശിശു വികസന ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കേരളീയ സമൂഹത്തിന് പരിചയമില്ലാത്ത പ്രളയ ദുരന്തത്തിന്റെ ആഘാതം കൂടുതലുണ്ടായത് കുട്ടികളിലാണ്. ഇതില്‍ നിന്നും കുട്ടികളെ മോചിപ്പിക്കേണ്ട ഉത്തരവാദിത്ത്വം പൊതു സമൂഹം ഏറ്റെടുക്കണമെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സി.ജെ.ആന്റണി പറഞ്ഞു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരും ശില്പശാലയില്‍ പങ്കെടുത്തു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനെ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ താത്പര്യമുള്ള പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍, സാമൂഹ്യ ശാസ്ത്രഞ്ജര്‍, മനശാസ്ത്രഞ്ജര്‍ എന്നിവര്‍ക്ക് 04682325242, 0468 2319998, 8281954196 എന്നിവയില്‍ അറിയിക്കാം. (പിഎന്‍പി 2353/18)
![]()
- Log in to post comments