Skip to main content
സ്വാതന്ത്ര്യസമര സേനാനി മല്ലപ്പള്ളി കീഴ് വായ്പൂര് വൈക്കത്ത് വീട്ടില്‍ രാഘവന്‍പിള്ളയുടെ ഭാര്യ ദേവകി അമ്മയെ(98) അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആദരിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവം: സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയ്ക്ക് ആദരവ്

 സ്വാതന്ത്ര്യസമര സേനാനി മല്ലപ്പള്ളി കീഴ് വായ്പൂര് വൈക്കത്ത് വീട്ടില്‍ രാഘവന്‍പിള്ളയുടെ ഭാര്യ ദേവകി അമ്മയെ(98) അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ  ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. മണ്‍മറഞ്ഞു പോയ സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങുകള്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്.
പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. റാന്നി താലൂക്ക് ഡിവിഷനു കീഴില്‍ വരുന്ന  ചേത്തയ്ക്കലുള്ള വീട്ടിലെത്തിയാണ് രാഘവന്‍പിള്ളയുടെ ഭാര്യ ദേവകി അമ്മയെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചത്. റാന്നി തഹസിൽദാർ എം.കെ.അജികുമാർ, ചേത്തക്കൽ വില്ലേജ് ഓഫീസർ ഷിംന ബീഗം തുടങ്ങിയവർ പങ്കെടുത്തു

 

date