Skip to main content

പ്രതിരോധ കുത്തിവെപ്പ്: ലക്ഷ്യം നേടാൻ മിഷൻ ഇന്ദ്രധനുഷ്-5.0

 

പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്-5.0(IMI 5.0) യജ്ഞം നടപ്പാക്കുന്നു. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന്‌ മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മിഷൻ ഇന്ദ്രധനുഷ് 5.0 കോർപ്പറേഷൻ തല ടാസ്ക് ഫോഴ്സ് യോഗം മേയർ എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു.

എതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് പദ്ധതിയിലൂടെ സാധ്യമാകും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. മീസിൽസ് (അഞ്ചാം പനി), റുബല്ല എന്നിവയ്ക്ക് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും.

മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. ഓഗസ്റ്റ് 7 മുതൽ 12 വരെ ആദ്യഘട്ടവും  സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെ മൂന്നാം ഘട്ടവും നടക്കും.

വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ 5 വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്യൂണൈസേഷൻ പൂർത്തീകരിക്കാൻ കഴിയും വിധം വീടുവീടാന്തരം സർവേ നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും.

ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ.കെ ആശ, ജില്ലാ ആർ. സി.എച്ച് ഓഫീസർ ഡോ. കെ.എൻ സതീഷ്,ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സി രോഹിണി, കോർപ്പറേഷൻ അസിസ്റ്റന്റ് സെക്രട്ടറി, യു പി എച്ച് സി മെഡിക്കൽ ഓഫീസർമാർ, കോർപറേഷനിലെ ജെ.എച്ച് ഐ മാർ, ജെ പി എച്ച് എൻ മാർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date