Skip to main content
എസ്പിസി ദിനത്തോട് അനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു.

എസ്പിസി ദിനം: ജില്ലാ കളക്ടര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു

എസ്പിസി ദിനത്തോട് അനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.
എസ്പിസി വാരാചരണത്തോട് അനുബന്ധിച്ച് സ്‌കൂളില്‍ ക്വിസ്, പോസ്റ്റര്‍ രചന  മത്സരങ്ങളും ലഹരി വസ്തുക്കള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളും പൊതിച്ചോര്‍ വിതരണവും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍. സനല്‍, സിവില്‍ പോലീസ് ഓഫീസറായ  സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ എസ്. പ്രിയേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മഞ്ജു വര്‍ഗീസ്, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
   
 

date