Skip to main content

തൊഴില്‍ പരിശീലന പരിപാടിയില്‍ സീറ്റൊഴിവ്

ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്മന്റ്, എം ഇ പി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് എന്നിവയിലാണ് സീറ്റൊഴിവ്.

 

ബിടെക് സിവില്‍ പാസായ വിദ്യാര്‍ഥിനികള്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ബിടെക് സിവില്‍/ബി ആര്‍ക്ക് ഉള്ളവര്‍ക്ക് അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്മന്റ്, ബിടെക് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് /പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഉള്ളവര്‍ക്ക് എം ഇ പി സിസ്റ്റംസ് ആന്‍ഡ് മാനേജ്മെന്റ് പരിശീലനത്തിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികളുടെ 90 ശതമാനം ഫീസും സര്‍ക്കാര്‍ വഹിക്കും.

 

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിക്കണം. കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് (കല്യാണം കഴിഞ്ഞവര്‍ ഭര്‍ത്താവിന്റെയോ, പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെയോ വരുമാനം) ഹാജരാക്കണം. ഇ ഡബ്ല്യൂ എസ് /പട്ടികജാതി / പട്ടികവര്‍ഗ / ഒ ബി സി വിഭാഗക്കാര്‍ - വരുമാനം, ജാതി, അസറ്റ് (അര്‍ഹതയുണ്ടെങ്കില്‍), എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ രേഖ ഹാജരാക്കണം. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (മരണപ്പെട്ടയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരുടെ അമ്മ, വിധവ/വിവാഹ മോചനം നേടിയവര്‍, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ രേഖ ഹാജരാക്കണം.

അസല്‍ രേഖകളും രണ്ടു പകര്‍പ്പുമായി (പത്താം ക്ലാസ്, പ്ലസ് ടു, ബിടെക് /ബി ആര്‍ക്ക്, ആധാര്‍, നിര്‍ദിഷ്ട യോഗ്യതകള്‍) ചവറ ഐ ഐ ഐ സിയില്‍ ഓഗസ്റ്റ് 11 ന് രാവിലെ ഒമ്പതിന് എത്തണം. വിവരങ്ങള്‍ക്ക് www.iiic.ac.in ഫോണ്‍: 8078980000.

date