ഓണം ഖാദിമേള
കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 4) വൈകിട്ട് 4.30 ന് ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആദ്യവില്‍പ്പന ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവിയും, സമ്മാനകൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂവും നിര്‍വഹിക്കും. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍തോമസ്, ഗ്രാമവ്യവസായം കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ പി.എന്‍. മേരി വെര്‍ജിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ ഓണക്കാലത്ത് വിവിധ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഓല ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ നാണയം എന്നിവ സമ്മാനമായി നല്‍കും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍- ബാങ്ക്- സഹകരണ-പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രഡിറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടു മുതല്‍ 28 വരെയാണ് ഓണം മേള.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ അധീനതയിലുള്ള ഇലന്തൂര്‍, റാന്നി- ചേത്തോങ്കര, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, അടൂര്‍ റവന്യൂ ടവര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ എന്ന പേരിലുള്ള വിപണന ശാലകളില്‍ ഖാദി വസ്ത്രങ്ങളുടേയും മറ്റ് ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടേയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 0468 2362070, ഇ-മെയില്‍ : popta@kkvib.org
- Log in to post comments