സര്‍ട്ടിഫിക്കറ്റ് വിതരണം
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരുവര്‍ഷ പി.ജി ഡിപ്ലോമ , ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്പോണ്ടന്‍സില്‍ ഡിപ്ലോമ , ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, മ്യൂറല്‍ പെയിന്റിംഗില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ,എന്നീ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഇടശേരിമല എന്‍.എസ്.എസ്കരയോഗ മന്ദിരത്തില്‍ നടന്നു. വാസ്തുവിദ്യാഗുരുകുലം ചെയര്മാന് പദ്മശ്രീ ഡോ:ജി.ശങ്കര്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ് പ്രിയദര്ശന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ.ടി.ടോജി, അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഫാദര്‍ ഡോ:മാത്യൂസ് വാഴക്കുന്നം, വാസ്തു വിദ്യാഗുരുകുലം ബോര്‍ഡ് മെമ്പര്‍മാരായ ജി.വിജയന്, കെ.പി.അശോകന്, ശ്രീജ വിമല്‍ ,കോഴ്സ്കോ-ഓര്‍ഡിനേറ്റര്‍, സ്ഥപതി, എ.ബി ശിവന്, ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ പി.പി.സുരേന്ദ്രന് തുടങ്ങുയവര്‍ പങ്കെടുത്തു.
- Log in to post comments