ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
കേന്ദ്ര സര്‍ക്കാര്‍, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും കേരളത്തിലെ എല്ലാ വ്യാപാരികള്‍/മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ബിഗ് ചെയിന്‍ റീട്ടെയിലര്‍മാര്‍ അല്ലെങ്കില്‍ പ്രോസസര്‍മാര്‍ എന്നിവര്‍ നിലനിര്‍ത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി ചുവടെ.
വ്യപാരികള്‍/മൊത്തക്കച്ചവടക്കാര്‍ : 3000 മെട്രിക് ടണ്‍
റീട്ടെയിലര്‍ : ഓരോ ഔട്ട്ലെറ്റിനും 10 മെട്രിക് ടണ്‍, അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്‍. പ്രോസസറുകള്‍ : വാര്‍ഷിക സ്ഥാപിത ശേഷിയുടെ 75ശതമാനം അല്ലെങ്കില്‍ പ്രതിമാസ ഇന്‍സ്റ്റാള്‍ ചെയ്ത് കപ്പാസിറ്റിക്ക് തുല്യമായ അളവ് 2023-24 ലെ ശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ ഏതാണോ കുറവ്.ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://evegoils.nic.in/wsp/login) സ്റ്റോക്കുകളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുകയും അവ പതിവായി അപ്ഡേറ്റ് ചെയ്യുകയും 2024 മാര്‍ച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പോര്‍ട്ടലില്‍ ഗോതമ്പിന്റെ സ്‌റ്റോക്ക് ലെവലിന്റെ പ്രതിവാര സമര്‍പ്പണം ഉറപ്പാക്കണമെന്നും കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments