ജില്ലാതല ഓണം ഖാദി മേളയുടെ ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഖാദി മേളയുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 5) രാവിലെ 9.30ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്.സലാം എം.എല്‍.എ അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യ വില്പനയും നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ സമ്മാനക്കൂപ്പണ്‍ വിതരണവും നിര്‍വഹിക്കും.
ഖാദിക്ക് 30 ശതമാനം വരെ ഗവ.റിബേറ്റ് ലഭിക്കും. ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, വിവാഹ വസ്ത്രങ്ങള്‍, ഷര്‍ട്ടുകള്‍, പട്ട് സാരികള്‍, തേന്‍ ഉത്പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗഷല ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും.
ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ബി. അജേഷ്, ഖാദി ബോര്‍ഡ് അംഗം കെ. ചന്ദ്രശേഖരന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ.് സുമേഷ്, സുനില്‍ സേവ്യര്‍, പ്രൊജക്റ്റ് ഓഫീസര്‍ പി.എം. ലൈല തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments