Skip to main content

കാലിത്തീറ്റ, കച്ചി വിതരണം

 

മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ എന്നിവിടങ്ങളിലായി 21 ക്യാമ്പുകള്‍ ഇന്ന് നടക്കും. മൃഗങ്ങള്‍ക്കായുള്ള ചികിത്സ, കാലിത്തീറ്റ, കച്ചി  വിതരണം എന്നിവയായിരുക്കും ക്യാമ്പില്‍ നടക്കുക. നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ് നല്‍കിയ 10500 കിലോ കാലിത്തീറ്റ, കെ.എല്‍.ഡി ബോര്‍ഡ് വിതരണം ചെയ്യുന്ന ഒരു ലോഡ് കച്ചി എന്നിവ ക്യാമ്പിലൂടെ വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ 40 മൃഗസംരക്ഷണക്യാമ്പുകള്‍ നടത്തും. മറവ് ചെയ്യാനുള്ള    മൃഗങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയക്കണം. 

        (പിഎന്‍പി 2365/18) 

date