Post Category
കോട്ടപ്പുറം-ചിറ്റണ്ട വില്ലേജ് ഓഫീസ് സ്മാര്‍ട്ടാവുന്നു
കുന്നംകുളം മണ്ഡലത്തിലെ കോട്ടപ്പുറം-ചിറ്റണ്ട വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയായി. 2023-24 വര്‍ഷത്തെ റവന്യൂ വകുപ്പിന്റെ പ്ലാന്‍ സ്കീം പ്രകാരം സ്മാര്‍ട്ട് വില്ലേജ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റവന്യൂ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ.
ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുക വഴി സൃഷ്ടിക്കപ്പെടുന്ന നൂതന വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഓഫീസ് അന്തരീക്ഷം പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗുണപരമാകുമെന്ന് എംഎല്‍എ അറിയിച്ചു. സംസ്ഥാനത്ത് 48 വില്ലേജുകളെയാണ് ഈ വര്‍ഷം സ്മാര്‍ട്ട് ആക്കുന്നത്.
date
- Log in to post comments