Post Category
കമന്ററി മത്സര ജേതാക്കള്‍ക്ക് വള്ളംകളി മത്സരത്തില്‍ കമന്ററി പറയാന്‍ അവസരം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി 2023-ന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ കമന്ററി മത്സരത്തിലെ വിജയികളെ തേടിയെത്തിയത് വലിയ അവസരങ്ങള്‍. കമന്ററി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് പ്രഗത്ഭരായ കമന്റേറ്റര്‍മാര്‍ക്കൊപ്പം കമന്ററി പറയാനുള്ള അവസരമാണ് ലഭിക്കുന്നത്. എടത്വ ലൂര്‍ദ് മാതാ സ്‌കൂളിലെ ഷേബ മരിയ ജോസഫ്, അറവുകാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷാഹിം മഹ്‌മൂദ് എന്നിവരാണ് കമന്ററി മത്സരത്തില്‍ ഒന്നാം നേടിയത്. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരേണ്ടത് പ്രധാനമാണെന്നും അതിനാലാണ് ഈ അവസരമൊരുക്കുന്നതെന്ന് എന്‍.ടി.ബി.ആര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ആര്‍.കെ. കുറുപ്പ് അറയിച്ചു.
date
- Log in to post comments