Skip to main content

സമ്പൂര്‍ണ്ണ മാലിന്യ വിമുക്ത ജില്ല: സ്‌കൂളുകളില്‍ ശുചീകരണം നടത്തി

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ മാലിന്യ വിമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

പട്ടണക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശുചീകരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ പി. പ്രസാദ്  അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപന്‍, പാധാനാധ്യാപിക എല്‍. ലത, വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മുളക്കുഴ ജി.വി.എച്.എസ്.എസ്.എസിലെ ശുചീകരണം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ഹേമലത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എം.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ബി.അംബിക, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ എം.ആര്‍.അമ്പിളി, പ്രാധാനാധ്യാപിക കെ.എസ് പ്രഭ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ആനാരി പുതുശ്ശേരി എല്‍.പി.സ്‌കൂളിലെ ശുചീകരണം ചെറുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എച്ച്.എം. സിന്ധു ബാലരാമന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സൗമ്യ ശശിധരന്‍, വിഷു ശശിധരന്‍, പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വലിയപറമ്പ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. അമ്മിണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സിനിമോള്‍, സ്‌കൂള്‍ എച്ച്.എം. മുഹമ്മദ് ഷെരീഫ്, ആശാപ്രവര്‍ത്തകര്‍, എ.ഡി.എസ്. പ്രവര്‍ത്തകര്‍, പി.ടി.എ. അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുള്ളികുളങ്ങര ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തംഗം രമണി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എച്ച്.എം. അജിത കെ. പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ, അധ്യാപകര്‍, ന്യൂട്രീഷന്‍ കമ്മിറ്റി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ദിവ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചാത്തംഗം വി. അനിത ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗം ലേഖമോള്‍ സനല്‍, സ്‌കൂള്‍ എച്ച്.എം. അഞ്ജന, പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ അജേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുമംഗലി, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കുറത്തികാട് ഗവൺമെന്റ്   എൽ.പി.എസിൽ എച്ച്. എം. സെലിൻ വർഗീസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അധ്യാപകർ, രക്ഷകർത്താക്കൾ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ദേവികുളങ്ങര പഞ്ചായത്തിലെ കെ.എൻ.എം.യു.പി സ്കൂളിലെ ശുചീകരണ പ്രവർത്തനം പ്രധാനധ്യാപകൻ സി. സിജിൻ ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കളും അധ്യാപകരും ശുചീകരണത്തിൽ പങ്കാളികളായി.

കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം ഗവ. എൽ.പി. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രമാപഞ്ചായത്ത് അംഗം കവിത സാബു ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കളും അധ്യാപകരും ശുചീകരണത്തിൽ പങ്കാളികളായി.

തലവടി എ.എസ്. യു.പി.സ്കൂളിലെ ശുചീകരണം ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജിത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. എച്ച്.എം. ലേഖ ജോർജ്, അധ്യാപകരായ സൗമ്യ പ്രേംമകുമാർ, കെ.എസ്. ശരത്, അജിത വിജയൻ, പി.ടി.എ. പ്രസിഡന്റ് രജി സുഭാഷ്, സോണിയ വിനീഷ്, ഷൈബിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date