Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍, ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്),ട്രേഡ്സ്മാന്‍ (ഷീറ്റ്മെറ്റല്‍) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  യോഗ്യത: ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍ : ബന്ധപ്പെട്ട വിഷയത്തില്‍ 55ശതമാനം മാര്‍ക്കോടെ
പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്.ട്രേഡ്സ്മാന്‍ : ബന്ധപ്പെട്ട വിഷയത്തിലുളള ഐ.ടി.ഐ/ടിഎച്ച്എസ് എല്‍സി.                            
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.ടി.ഐ/ ടിഎച്ച്എസ്എല്‍സി എന്നിവയുടെ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്  16 ന് രാവിലെ 10.30 ന്  വെച്ചൂച്ചിറ  സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്  ഓഫീസില്‍  നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.
 

date