Skip to main content

ഷോഫര്‍ ഗ്രേഡ് 2; പ്രമാണ പരിശോധന

ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് 2 (367/2021) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ 20, 21 തീയതികളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ആഗസ്റ്റ് 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. വയസ്, ജാതി, നിശ്ചിത യോഗ്യതകള്‍ തുടങ്ങിയവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് എല്ലാ അസ്സല്‍ പ്രമാണങ്ങളുമായി അനുവദിക്കപ്പെട്ട തീയതിയില്‍ പ്രമാണ പരിശോധനക്ക് ഹാജരാകണം.

date