Post Category
പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്സ്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടത്തിവരുന്ന പ്രീ മാരിറ്റല്‍ കൗണ്‍സലിങ് പദ്ധതിയായ പാത്ത് വേ സോഷ്യല്‍ വെല്‍നസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്, അഫ്ലിയേറ്റഡ് കോളേജുകള്‍, സന്നദ്ധ സംഘടനകള്‍, പള്ളി മഹല്ലുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തലശ്ശേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് ആഗസ്റ്റ് 21നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.minoritywelfare.kerala.gov.in ല്‍ ലഭിക്കും. ഇ മെയില്‍: ccmytly@gmail.com. ഫോണ്‍: 9895865032.
date
- Log in to post comments