Post Category
ഐ ടി ഐ പ്രവേശനം; കൗണ്‍സലിങ് 9ന്
ഈ അധ്യയന വര്‍ഷത്തെ കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രവേശനത്തിനായി ആണ്‍കുട്ടികള്‍ക്കുള്ള കൗണ്‍സലിങ് ആഗസ്റ്റ് ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെ നടക്കും. ഓപ്പണ്‍ കാറ്റഗറി, ഈഴവ, ഒ ബി എച്ച് - ഇന്‍ഡക്സ് മാര്‍ക്ക് 270 - അതിനു മുകളിലും, മുസ്ലീം 265 - അതിനു മുകളിലും, എസ് സി, എസ് ടി - 220 - അതിനു മുകളിലും, ഒ ബി എക്സ്, ഇ ഡബ്ല്യു എക്സ് - 200 - അതിനു മുകളിലും, എല്‍ സി - 170- അതിനു മുകളിലും എന്നിങ്ങനെയാണ് കൗണ്‍സലിങ്ങിന് ഹാജരാകേണ്ടത്. ഫോണ്‍: 0497 2835183
date
- Log in to post comments